dri

ചങ്ങനാശേരി: ഡ്രൈവേഴ്‌സ് ക്ലബ് വാർഷിക സമ്മേളനം 12 ന് വൈകിട്ട് 4 ന് അർക്കാലിയ ഓഡിറ്റോറിയത്തിൽ നടക്കും. മുനിസിപ്പൽ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.ജി മുരളീധരൻ നായർ അദ്ധ്യക്ഷത വഹിക്കും. ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ് ചെയർമാൻ സണ്ണിതോമസ് മെഡിക്കൽ ധനസഹായ വിതരണവും, ചങ്ങനാശേരി സീനിയർ സിറ്റിസൺ പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപ്പിള്ള എൻഡോവ്മെന്റ് വിതരണവും നിർവഹിക്കും. പ്രേംചന്ദ് മാവേലി, പി.എസ് മുഹമ്മദ് ബഷീർ,എൻ.സതീഷ്‌കുമാർ, കെ.ജെ ചാക്കോ, രമേഷ് ബാബു എന്നിവർ പങ്കെടുക്കും. ജോഷിൻ ബേബി വടക്കനാട്ട് സ്വാഗതം പറയും. തുടർന്ന് തിരഞ്ഞെടുപ്പ്.