കോട്ടയം : എസ്.എൻ.ഡി.പി യോഗം 5736ാം നമ്പർ മെഡിക്കൽ കോളേജ് ശാഖയിലെ 4773ാം നമ്പർ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 11.30 ന് ശാഖാ ഹാളിൽ നടക്കും. വനിതാസംഘം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പൻ ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം ശാഖാ സെക്രട്ടറി അനിത ശ്രീനിവാസൻ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. ശാഖാ പ്രസിഡന്റ് ശാന്തമ്മ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ശാഖാ വൈസ് പ്രസിഡന്റ് അരുൺ ഭാസ്‌ക്കരൻ, സെക്രട്ടറി അജിമോൻ തടത്തിൽ, എം.കെ ബാലകൃഷ്ണൻ, അഭിഷേക് അനൂപ്, അഞ്ജന അജിമോൻ എന്നിവർ പങ്കെടുക്കും. ശുഭ അനിൽ സ്വാഗതവും , വിനീത സതീഷ് നന്ദിയും പറയും.