
വൈക്കം : കുടവെച്ചൂർ ശാസ്തക്കുളം ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹയജ്ഞം തുടങ്ങി. നടൻ അനൂപ് ചന്ദ്രൻ ദീപപ്രകാശനം നടത്തി. യജ്ഞാചാര്യൻ അനിൽ പരമേശ്വരൻ നമ്പൂതിരി, യജ്ഞപൗരാണികരായ രതി അനിൽ, സുരേഷ് പട്ട്, തന്ത്രി മനയത്താറ്റ്മന ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തിമാരായ രാഘുൽ ശർമ്മ, ആര്യൻ നമ്പൂതിരി എന്നിവർ കാർമ്മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് എം.സുനിൽകുമാർ, സെക്രട്ടറി എസ്. എ രാജു, പി. പ്രേമ, ഐ. ബീന, ശ്രീനിവാസ പണിക്കർ, ജി. മനോജ് എന്നിവർ നേതൃത്വം നൽകി. വിവിധ ദിവസങ്ങളിൽ പ്രഭാഷണം, നവഗ്രഹപൂജ, സർവ്വൈശ്വര്യപൂജ, കുമാരിപൂജ, വിദ്യാഗോപാലമന്ത്രാർച്ചന എന്നിവയുണ്ട്.