കൂവപ്പള്ളി : എസ്.എൻ.ഡി.പി യോഗം 1772ാംനമ്പർ കൂരംതൂക്ക് ശാഖാ വിശേഷാൽ പൊതുയോഗം ഇന്ന് ഉച്ചയ്ക്ക് 1.30 ന് ശാഖാ ഹാളിൽ നടക്കും. ശാഖ പ്രസിഡന്റ് ടി.എം അജി അദ്ധ്യക്ഷത വഹിക്കും. എരുമേലി യൂണിയൻ കൺവീനർ പി.എസ് ബ്രഷ്‌നേവ് മുഖ്യപ്രഭാഷണം നടത്തും. ദേവീക്ഷേത്ര പ്രതിഷ്ഠ, മകരപ്പൂയ മഹോത്സവം, മണ്ഡലഭജനസമാപനം എന്നിവയെ കുറിച്ച് ചർച്ച ചെയ്യും. സമ്മാന കൂപ്പണിന്റെ വിതരണോദ്ഘാടനം യൂണിയൻ അഡ്.കമ്മിറ്റി അംഗം എസ്.സന്തോഷ് നിർവഹിക്കും. ശാഖാ സെക്രട്ടറി വിനോദ് സ്വാഗതവും, വൈസ് പ്രസിഡന്റ് മധു നന്ദിയും പറയും.