remesh-p-das

വൈക്കം : തലയാഴം ഗ്രാമപഞ്ചായത്തിൽ എല്ലാ ഭവനങ്ങളിലും വിഷരഹിത പച്ചക്കറിക്കൃഷി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തൈകളും, പരിസ്ഥിതി സൗഹൃദ ചട്ടികളും ജൈവ വളങ്ങളും മണ്ണും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെൽസി സോണി അദ്ധ്യക്ഷത വഹിച്ചു. ബി. എൽ സെബാസ്റ്റ്യൻ, കൊച്ചുറാണി ബേബി, കെ. ബിനിമോൻ, സിനി സലി, എസ്. ദേവരാജൻ, കെ. എസ് പ്രീജമോൻ, ഷീജ ബൈജു, കൃഷി ഓഫീസർ രേഷ്മ ഗോപി, ആർ മഹേഷ്, ഹരി ശങ്കർ എന്നിവർ പ്രസംഗിച്ചു. 500 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.