വാഴൂർ: സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷിക ദിനമായ ഇന്ന് സി.പി.ഐ കാനം രാജേന്ദ്രൻ ദിനമായി ആചരിക്കും. കാനം രാജേന്ദ്രൻ അന്ത്യവിശ്രമം കൊള്ളുന്ന കാനത്തിലെ കൊച്ചുകളപ്പുരയിടത്തിൽ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ രാവിലെ ഒമ്പതിന് പുഷ്പാർച്ചന നടക്കും. തുടർന്ന് സി.പി.ഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന കാനം രാജേന്ദ്രൻ അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം
ചെയ്യും. മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ,പി.പ്രസാദ്, ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു, എം.എൽ.എമാർ, എം.പിമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ,സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും