കോട്ടയം: ചിങ്ങവനത്ത് മഹാകവി കുമാരനാശാൻ ചരമശതാബ്ദി ആചരണസമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ വൈ.എൺ.സി.വൈ.എ പബ്ലിക്ക് ലൈബ്രറി റീഡിങ് റൂമിൽ നടക്കും. സമ്മേളനം ബാബു കുഴിമറ്റം ഉദ്‌ഘാടനം ചെയ്യും. കുറിച്ചി സദൻ അദ്ധ്യക്ഷത വഹിക്കും. എൻ.കെ ബിജു വിഷയാവതരണം നടത്തും. നോവലിസ്റ്റ് സജിൽ ശ്രീധർ, സിജു ദേവയാനി, എം.ആർ മണി, സാബു.എസ്, ജോസ് പുന്നൂസ് തുടങ്ങിയവർ പങ്കെടുക്കും. കുട്ടികളുടെ കാവ്യാലാപനം ഉണ്ടായിരിക്കും.