
ചങ്ങനാശേരി : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി ഇലക്ട്രിസിറ്റി ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് തോമസ് അക്കര അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സിയാദ് അബ്ദുൽ റഹ്മാൻ, പി.എച്ച് അഷറഫ്, ജോബ് വിരുത്തികരി, ലൈജു തുരുത്തി, റെജി കേളമ്മാട്ട്, എൻ.ഹബീബ്, തങ്കച്ചൻ പോളയ്ക്കൽ, ഷിഹാബ് എ.പി.ആർ, സെബിൻ സെബാസ്റ്റ്യൻ, എം.ചന്ദ്രസേനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.