മാന്നാർ: എസ്.എൻ.ഡി.പി യോഗം 2485 നമ്പർ മാന്നാർ ശാഖയിൽ വനിതാ സംഘത്തിന്റെ 19ാമത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ശാഖ ഹാളിൽ നടക്കുന്ന സമ്മേളനം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരിയിൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സി.എം ബാബു മുഖ്യപ്രഭാഷണം നടത്തും. വനിതാസംഘം യൂണിയൻ സെക്രട്ടറി ജഗദമ്മ തമ്പി അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുധാ മോഹൻ, മാന്നാർ ശാഖ പ്രസിഡന്റ് കെ.പി കേശവൻ, വൈസ് പ്രസിഡന്റ് കെ.എസ് ഷാജുകുമാർ, സെക്രട്ടറി ബാബു ചിത്തിരഭവൻ, സിനി ജയൻ, സിന്ധു ഷാജികുമാർ, ഉഷ മോഹനൻ എന്നിവർ പ്രസംഗിക്കും.