
കോട്ടയം : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സ്റ്റോക്ക് ക്ലിയറൻസ് മേള ഇന്ന് മുതൽ 14 വരെ നടക്കും. ഉദ്ഘാടനം കോട്ടയം ബേക്കർ ജംക്ഷനിലുളള സി.എസ്.ഐ കോംപ്ലക്‌സ് ലെ ഖാദി ഗ്രാമ സൗഭാഗ്യയിൽ ഖാദിബോർഡംഗം രമേഷ് ബാബു നിർവഹിക്കും. നഗരസഭാംഗം സിൻസി പാറയിൽ ആദ്യവില്പന നിർവഹിക്കും. ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 50 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ടും, 20 ശതമാനം വരെ സർക്കാർ റിബേറ്റും ലഭിക്കും. ബേക്കർ ജംഗഷ്ൻ കോട്ടയം, വന്യൂ ടവർ ചങ്ങനാശേരി, ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ് ഏറ്റുമാനൂർ, കാരമൽ ഷോപ്പിംഗ് കോംപ്ലക്‌സ് വൈക്കം തുടങ്ങിയ കേന്ദ്രങ്ങളിൽ ഈ ആനൂകൂല്യം ലഭ്യമാണ്.