milk

കോട്ടയം : കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ 11, 12 തിയതികളിൽ ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശുപരിപാലനത്തിലൂടെ എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കും. 10 പശുക്കളെ വളർത്തുന്നവരോ അതിന് സാഹചര്യമുളളവരോ ആയ താത്പര്യമുളളവർ 11ന് രാവിലെ 10 ന് കോട്ടയം ഈരയിൽക്കടവിലുളള ക്ഷീരപരിശീലന കേന്ദ്രത്തിൽ എത്തി രജിസ്‌ട്രേഷൻ നടത്തണം. രജിസ്‌ട്രേഷൻ ഫീസ് : 20 രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം, യാത്രാബത്ത, ദിനബത്ത എന്നിവ ലഭിക്കും. ആധാർ കാർഡ്,ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ കൊണ്ടുവരണം. ഫോൺ : 0481 2302223, ,9447506934.