vacancy

കോട്ടയം : മാടപ്പളളി ബ്ലോക്കിലെ വാകത്താനം, പള്ളം ബ്ലോക്കിലെ വിജയപുരം ഗ്രാമപഞ്ചായത്തുകളിൽ എസ്.സി പ്രൊമോട്ടറുടെ ഒഴിവിലേയ്ക്ക് ഡിസംബർ 12 ന് രാവിലെ 11 ന് കളക്ടറേറ്റിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. വാകത്താനം, വിജയപുരം ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു/തത്തുല്യം, പ്രായപരിധി : 18 - 40. വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം.