കാഞ്ഞിരപ്പള്ളി : ഇടച്ചോറ്റി ശ്രീ മൂകാംബിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും സ്വാമി സരസ്വതി തീർത്ഥപാദയുടെ നേതൃത്വത്തിൽ 51 അംഗ കർമ്മസമിതി രൂപീകരിച്ചു. എ.കെ.സുധാകരൻ ആലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാകേഷ് കുമാർ, ജോ.സെക്രട്ടറി പത്മവല്ലി സുധാകരൻ, കെ.എസ് വിജയൻ,സുനിൽ കുമാർ പുളിമൂട്, സുശീല ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കർമ്മസമിതി കൺവീനറായി സുരേഷ് ഡി. വേങ്ങത്താനത്തെ തിരഞ്ഞെടുത്തു.