കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടകരായി കുട്ടികൾ
പയപ്പാർ: പാലാ-ഏഴാച്ചേരി -രാമപുരം റൂട്ടിലെ പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്ര ജംഗ്ഷനിൽ ആദ്യമായി നിർമ്മിച്ച കാത്തിരിപ്പുകേന്ദ്രം കുരുന്നുകൾ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തപ്പോൾ അത് നാട്ടുകാർക്ക് കൗതുകകാഴ്ചയായി. കലാസംഘമായ പയപ്പാർ കലാക്ഷേത്രയുടെ സാരഥി ചെറുവള്ളിയില്ലം സി.ഡി. നാരായണൻ നമ്പൂതിരിയാണ് കാത്തിരിപ്പ്കേന്ദ്രം നിർമ്മിച്ച് നാടിന് സമർപ്പിച്ചത്. എട്ടുവയസിൽ താഴെയുള്ള സൂരജ് ആർ. നായർ, സൗരഭ് ആർ.നായർ, കേശവ് എ. നായർ, മാധവ് അജേഷ് കുമാർ, നിവേദ്യ അജിത് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. പയപ്പാർ അമ്പലം ബസ് സ്റ്റോപ്പിൽ നിന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് പാലാ, രാമപുരം പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തർ ബസ് ഇറങ്ങുന്നതും ഇവിടെ തന്നെ.
പുതുതലമുറ നാടിന്റെ വികസന കാര്യത്തിലേക്ക് മുന്നോട്ടുവരട്ടേയെന്ന കാഴ്ചപ്പാടാണ് കുട്ടികളെ ഉദ്ഘാടനത്തിന് നിയോഗിക്കാൻ കാരണമെന്ന് സി.ഡി. നാരായണൻ നമ്പൂതിരി പറഞ്ഞു. കരൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ശൈലജ രവീന്ദ്രൻ നാട മുറിച്ചു. സി.ഡി. നാരായണൻ നമ്പൂതിരിയെ കരൂർ പഞ്ചായത്ത് മെമ്പർ ലിന്റൺ ജോസഫ് അനുമോദിച്ചു. വി.എസ്. ഹരിപ്രസാദ്, കരൂർ പഞ്ചായത്ത് മെമ്പർ ലിന്റൺ ജോസഫ്, അജേഷ് കുമാർ, സി.ഡി. നാരായണൻ നമ്പൂതിരി, രവീന്ദ്രൻ നായർ, ആശാ മനോജ്, പ്രദീപ് നന്ദകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.
ഫോട്ടോ അടിക്കുറിപ്പ്
പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്ര ബസ് സ്റ്റോപ്പിൽ പുതുതായി പണിത വെ്ര്രയിംഗ് ഷെഡ്ഡിന്റെ ഉദ്ഘാടനം കുരുന്നുകളായ സൂരജ് ആർ. നായർ, സൗരഭ് ആർ. നായർ, കേശവ് എ. നായർ, മാധവ് അജേഷ് കുമാർ, നിവേദ്യ അജിത് എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.