ചങ്ങനാശേരി: നഗരത്തിലും സമീപപഞ്ചായത്തുകളിലും തട്ടുകട തുടങ്ങി ഉപജീവനം നടത്തുന്ന തൊഴിലാളികൾക്ക് ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ അനുസരിച്ച് കച്ചവടം നടത്തുന്നതിനുള്ള ഏകീകൃത യൂണിഫോം വിതരണം വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ചങ്ങനാശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യും. 10ന് രാവിലെ 10.30ന് മുനിസിപ്പൽ മിനി ഹാളിൽ നടക്കുന്ന യോഗത്തിൽ ചങ്ങനാശേരി നഗരസഭ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ യൂണിഫോം വിതരണം ചെയ്യും. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ചങ്ങനാശേരി ഏരിയ സെക്രട്ടറി പി.എ മൻസൂർ അദ്ധ്യക്ഷത വഹിക്കും. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി അഡ്വ.പി.എ നസീർ, സി.പി.എം ഏരിയ സെക്രട്ടറി കെ.ഡി സുഗതൻ തുടങ്ങിയവർ പങ്കെടുക്കും.