മേരിലാന്റ് : ദിശതെറ്റി എത്തിയ വാഗൺ ആർ കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് സാരമായി പരിക്കേറ്റു. കുറുമണ്ണ് സ്വദേശി മാവറയിൽ സുബീഷ് (32) നാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 8.30 ന് മേരിലാന്റ് ജംഗ്ഷനു സമീപമുള്ള വളവിലാണ് അപകടം. അപകടത്തിനു ശേഷം കാർ നിർത്താതെപോയി. ഗുരുതര പരിക്കേറ്റ സുബീഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.