kadvuu

കോട്ടയം : കുന്നുകൂടി മാലിന്യം, തുരുമ്പെടുത്ത ഇരിപ്പിടങ്ങൾ, സാമൂഹ്യവിരുദ്ധശല്യം....കഥകളുടെ സുൽത്താന്റെ നാട്ടിൽ പ്രൗഢിയേകി നിലനിന്നിരുന്ന പാലാംകടവിലെ അഞ്ച് മണിക്കാറ്റ് വിശ്രമകേന്ദ്രത്തിന്റെ ആകെ ചിത്രമാണിത്. സന്ദർശകർ പൂർണമായും അകന്നപ്പോൾ ഇവിടം ഇഴജന്തുക്കളുടെയും, മദ്യപരുടെയും വിഹാരകേന്ദ്രമായി. സായാഹ്നങ്ങളിൽ മൂവാറ്റുപുഴയാറിന്റെ തീരത്ത് സൊറപറഞ്ഞ് ഇരിക്കാൻ നിരവധിപ്പേരാണ് മുൻപെത്തിയിരുന്നത്. വേലുത്തമ്പി ദളവ സ്ഥാപിച്ച വിളക്കുമരം ഉൾപ്പെടെ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് സമീപത്തായാണ് സൗഹൃദ മരം. വൈക്കം മുഹമ്മദ് ബഷീർ സ്മാരകം, ആർട്ട് ഗ്യാലറി എന്നിവയും ഇതിനോട് ചേർന്നുണ്ട്. 2022 ൽ 10 ലക്ഷം രൂപ ചെലവഴിച്ചാണ് കടവിന്റെ പുനരുദ്ധാരണ പ്രവർത്തനം നടത്തിയത്.

അവർ കടന്നുകയറി, എല്ലാം നശിപ്പിച്ചു
സാമൂഹ്യവിരുദ്ധരുടെ കടന്നുകയറ്റത്തെ തുടർന്ന് പരിസരം വൃത്തിഹീനമായി. കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഇരിപ്പിടങ്ങൾ തകർത്ത നിലയിലാണ്. സ്മാരക കെട്ടിടത്തിന് സമീപത്തായി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂടിക്കിടക്കുയാണ്. കടവിലേക്ക് ഇറങ്ങുന്ന പടവിലെ ഇന്റർലോക്ക് കട്ടകൾ ഇളകിമാറി. ഇവിടെയ്ക്കുള്ള റോഡും തകർന്ന നിലയിലാണ്.