അയർക്കുന്നം: കേരള ഹിന്ദു ചേരമർ അസോസിയേഷൻ മാതൃ സംഘടന സാധുജന പരിപാലന സംഘം (എസ്.ജെ.പി.എസ്) ലയന സമ്മേളനം അയർക്കുന്നം കുടകശ്ശേരി ഹാളിൽ നടന്നു. എസ്.ജെ.പി.എസ് സംസ്ഥാന പ്രസിഡന്റ് കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. സുരേഷ് പി.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട.എസ്.പി പി.കെ വിജയപ്പൻ മുഖ്യപ്രഭാഷണം നടത്തി. കെ.എ രാധാകൃഷ്ണൻ, രമേശ് പുന്നക്കാടൻ, പി.ഡി അനിൽ കുമാർ, തങ്കച്ചൻ ചാമക്കാല, ബാലൻ നാരാട്ടിൽ എന്നിവർ പങ്കെടുത്തു. അജിതാ രാജു സ്വാഗതവും , വി.കെ രാജൻ നന്ദിയും പറഞ്ഞു.