ed-prekashan

തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗം 133ാം നമ്പർ വടയാർ കിഴക്കേക്കര ശാഖയിലെ ചെമ്പഴന്തി കുടംബയൂണി​റ്റിന്റെ വാർഷികവും കുടുംബ സംഗമവും തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എസ്.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ആശാ പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. കെ.ആർ ചക്രപാണി, എൻ.ആർ മനോജ്, അഡ്വ.കെ.ആർ പ്രവീൺ, കെ.ആശിഷ്, ബിന്ദു മധു, മധുസൂദനൻ കളക്കണ്ടത്തിൽ, ദീപാ ഷാജി, ഷീബാ അജയൻ, രമണി മണലേപ്പറമ്പ്, ഷൈലജ രാജൻ, കൺവീനർ ​റ്റി.ജി ഉഷ തുടങ്ങിയവർ പ്രസംഗിച്ചു.