
ഉദയനാപുരം; ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാമേള സിനിമാതാരം ബാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.പി.അനൂപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ശോഭിക വി.എം, ശ്യാമള സി.ടി, മെമ്പർമാർരായ ടി.പ്രസാദ്, ജോർജ്ജ്.പി.ഡി, ജിനു ബാബു, ലെറ്റി സാബു, രേവതി മനീഷ്, ദീപാമോൾ, മിനി മനമയ്ക്കപ്പറമ്പിൽ, സജീവ് കെ.എസ്, രാജലക്ഷ്മി ടി.പി, ശരത്. ടി പ്രകാശ് , രാധാമണി എസ്, ഗിരിജ പുഷ്‌ക്കരൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സുചിത്ര.സി.കെ എന്നിവർ പങ്കെടുത്തു. കെ.ദീപേഷ് സ്വാഗതം പറഞ്ഞു.