
തെങ്ങണ : അനശ്വര ആയുർവേദിക് ഐ ഹോസ്പിറ്റലും വിവേകാനന്ദ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് നേത്രപരിശോധനാ ക്യാമ്പ് 14 ന് ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ ശങ്കരമംഗലം ഭവനത്തിൽ നടക്കും. കണ്ണ് ചികിത്സാ വിദഗ്ദ്ധയായ ഡോ.രമ്യ മനോജ് ക്യാമ്പ് നയിക്കും. നേത്രസംബന്ധമായ രോഗങ്ങൾക്ക് പരിശോധനയും നിർദ്ദേശവും തുടർചികിത്സ ആവശ്യമെങ്കിൽ സൗകര്യവും ഒരുക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 45 പേർക്കാണ് അവസരം. വിവരങ്ങൾക്ക് ഫോൺ : 9497821019.