
ചങ്ങനാശേരി : ചങ്ങനാശേരി പ്രദേശത്തെ വിവിധ പഞ്ചായത്ത് ക്ലബുകളിലെ ടീമുകളിൽ നിന്ന് സെലക്ഷൻ നടത്തി ക്ലാസിക് ഇലവൻ എന്ന പേരിൽ പുതിയ ക്രിക്കറ്റ് ടീം രൂപീകരിച്ചു. തൃക്കൊടിത്താനത്ത് നടന്ന ചടങ്ങിൽ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിനു ജോബ് ടീം അംഗങ്ങളെ പ്രഖ്യാപിച്ച് ഉദ്ഘാടനം നിർവഹിച്ചു. ബി.ബി.സി.ഐ കോച്ച് ഹരികൃഷ്ണൻ മുഖ്യാതിഥിയായി. ആദ്യ ടീം ക്യാപ്റ്റൻ ഗോകുൽ ദേവ് ടീം അംഗങ്ങൾക്ക് ജേഴ്‌സി വിതരണം ചെയ്തു. ടീം മാനേജർ ജോമോൻ ജോസഫ് ലോഗോ പ്രകാശനം നടത്തി. ശ്രീക്കുട്ടൻ, അനീഷ് കുമാർ, ജോസഫ്, അഖിൽ എന്നിവർ പങ്കെടുത്തു.