പാമ്പാടി: പാമ്പാടി ശിവദർശന ദേവസ്വത്തിന്റെ പ്രസിഡന്റായിരുന്ന ശ്രീനാരായണ തീർത്ഥർ സ്വാമിയുടെ 129ാമത് ജന്മദിനാഘോഷം 13ന് നടക്കും. രാവിലെ വിശേഷാൽ പൂജകൾ, വൈകുന്നേരം 6.30ന് കാർത്തിക ദീപം തെളിയിക്കൽ. അനുസ്മരണ സമ്മേളനത്തിൽ ദേവസ്വം പ്രസിഡന്റ് സി.കെ തങ്കപ്പൻ ശാന്തി അദ്ധ്യക്ഷത വഹിക്കും. ഇ.എസ് തുളസീദാസ് ഇഞ്ചിക്കാലായിൽ മുഖ്യപ്രഭാഷണം നടത്തും. കെ.എൻ ഷാജിമോൻ, കെ.എൻ രാജൻ, കെ.എൻ ബാലകൃഷ്ണൻ, അതുൽ പ്രസാദ്, ഷിനിജ ബൈജു, വി.എം ബൈജു എന്നിവർ പങ്കെടുക്കും. ദേവസ്വം സെക്രട്ടറി ലീലാഭായി തുളസീദാസ് സ്വാഗതവും ദേവസ്വം ട്രഷറർ കെ.എം വാസുദേവൻ നന്ദിയും പറയും.