
കോട്ടയം : മെഡിസെപ്പ് പദ്ധതിയിൽ സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ഒ.പി ചികിത്സ, മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് തുടങ്ങിയ ആനുകൂല്യങ്ങൾ പെൻഷൻകാർക്കും അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഒരേ പ്രീമിയം ഈടാക്കുന്ന സാഹചര്യത്തിൽ പെൻഷൻകാർക്ക് മാത്രം ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് വിവേചനപരമാണെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് വി.എം മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മൈക്കിൾ സിറിയക് അദ്ധ്യക്ഷത വഹിച്ചു. പി.രാധാകൃഷ്ണകുറുപ്പ്, ഡോ.വർഗ്ഗീസ് പേരയിൽ, ജെയ്‌സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ, ബാബു ജോസഫ്, പി.ടി ജേക്കബ്, ജോയി അഗസ്റ്റിൻ, പി.ടി മാത്യു, മാത്തച്ചൻ പ്ലാന്തോട്ടം, ടി.എം ജോസഫ് എന്നിവർ പങ്കെടുത്തു.