കോട്ടയം: എം.ജി സർവകലാശാലയിലെ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ പി.എസ്.സി പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനം ആരംഭിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടൂ, ബിരുദം ഇവയിൽ ഏതെങ്കിലും യോഗ്യതകളുള്ളവർക്ക് 36 ദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ഓഫീസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന അൻപതു പേർക്കാണ് പ്രവേശനം. വിവരങ്ങൾക്ക് 0481 2731025 എന്ന നമ്പരിൽ ബന്ധപ്പെടണം.