കോട്ടയം: താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീർപ്പാക്കാനായി മന്ത്രിമാർ പങ്കെടുത്ത് നടത്തുന്ന 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്ത് ഇന്ന് വൈക്കം താലൂക്കിൽ നടക്കും. വൈക്കം വല്ലകം സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ രാവിലെ 10ന് മന്ത്രി വി.എൻ.വാസവൻ അദാലത്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. സി.കെ.ആശ എം.എൽ.എ, എം.പി.മാരായ അഡ്വ.ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, അഡ്വ. മോൻസ് ജോസഫ് എം.എൽ.എ., ജില്ലാ കളക്ടർ ജോൺ വി.സാമുവൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ബിജു, പി.വി.സുനിൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹൈമി ബോബി, പി.എസ്.പുഷ്പമണി, ടി.എസ്.ശരത്ത്, എ.ഡി.എം. ബീന പി.ആനന്ദ് എന്നിവർ പങ്കെടുക്കും.