കോട്ടയം : നാട്ടകം ട്രാവൻകൂർ സിമന്റ്സിലെ ശമ്പളപ്രതിസന്ധി തീർക്കാൻ ട്രാവൻകൂർ സിമന്റ് എംപ്ലോയിസ് യൂണിയൻ - മാനേജ്മെന്റ് ചർച്ചയിൽ തീരുമാനം. നിലവിൽ ഉത്പാദനം കഴിഞ്ഞ് കിടക്കുന്ന 250 ടൺ വൈറ്റ് സിമന്റ് അടിയന്തരമായി വില്പന നടത്തി താത്കാലിക പരിഹാരമുണ്ടാക്കാനാണ് തീരുമാനം. യൂണിയൻ പ്രസിഡന്റ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ സിമന്റ്സ് ചെയർമാൻ സണ്ണി തെക്കേടം, മാനേജിംഗ് ഡയറക്ടർ ഉല്ലാസ് കുമാർ, ജനറൽ മാനേജർ തുടങ്ങിയവരുമായിട്ടായിരുന്നു ചർച്ച. 11 മാസമായി ശമ്പളം മുടങ്ങിയതോടെ 130 ഓളം വരുന്ന ജീവനക്കാരാണ് ബുദ്ധിമുട്ടിലായത്.