പൊൻകുന്നം: കെ.എസ്.ആർ.ടി.സി.പൊൻകുന്നം ഡിപ്പോയിൽ നിന്ന് ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തീർത്ഥാടനയാത്രകൾ നടത്തുന്നു. 13ന് ചക്കുളത്തുകാവ് പൊങ്കാലയുടെ ഭാഗമായി തീർത്ഥാടനയാത്ര നടത്തും. പുലർച്ചെ അഞ്ചിന് പുറപ്പെടും. 330 രൂപയാണ് ടിക്കറ്റ് നിരക്ക്. 14ന് അയ്യപ്പക്ഷേത്രങ്ങളിലേക്കാണ് തീർത്ഥാടനയാത്ര. കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, പന്തളം ക്ഷേത്രങ്ങളിലേക്കാണ് യാത്ര. 830 രൂപയാണ് നിരക്ക്. ഫോൺ: 9497888032, 6238657110, 9400624953.