കോട്ടയം: കിളിരൂർ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ശാഖ പ്രസിഡന്റ് എ.കെ മോഹനൻ അടിവാക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മതമേലദ്ധ്യക്ഷന്മാരെയും പങ്കെടുപ്പിച്ച് ജനുവരി മൂന്നാമത്തെ ആഴ്ചയിൽ സമ്മേളനം നടത്തും. അദ്ധ്യാപകരും അനദ്ധ്യാപകരും വിവിധ ജനപ്രതിനിധികളും പൂർവവിദ്യാർത്ഥികളും യോഗത്തിൽ പങ്കെടുത്തു.