മുഹമ്മ: കുമരകം - മുഹമ്മ റൂട്ടിൽ ഒരു മാസത്തിലേറെയായി സർവീസ് നടത്താൻ ജലഗതാഗതവകുപ്പിന്റെ ഒരു ബോട്ട് മാത്രം. ഇതോടെ യാത്രാദുരിതം ഇരട്ടിയായി. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ എസ് 52 ബോട്ടിനു പകരം ബോട്ട് എത്തിക്കാതതാണ് യാത്രക്കാർക്ക് വിനയായത്. മുൻകാലങ്ങളിൽ ഒരു ബോട്ട് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകുമ്പോൾ പകരം ബോട്ട് എത്തിക്കുമായിരുന്നു. സർവീസിന് ഒരു ബോട്ട്‌ മാത്രമായതോടെ കോട്ടയം മേഖലകളിലേക്ക് ജോലിക്കും പഠനാവശ്യത്തിനും, ഇരുചക്ര വാഹനങ്ങളിലടക്കം സ്ഥിരമായി യാത്ര ചെയ്തിരുന്നവരാണ് ഏറെ ദുരിതത്തിലായത്. 40 മിനിറ്റുകൊണ്ട്‌ മുഹമ്മയിൽ നിന്ന് കുമരകത്ത് എത്തിയിരുന്ന സ്ഥാനത്ത് ഒരു മണിക്കൂറിലേറെ സമയമെടുത്താണ് യാത്രക്കാർ തണ്ണീർമുക്കം വഴി ചുറ്റിയെത്തുന്നത്.