കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സൈബർ സേന പുന:സംഘടനാ യോഗം നടന്നു. യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൺവീനർ വി. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സൈബർ സേന സംസ്ഥാന കൺവീനർ ഷെൻസ് സഹദേവൻ സംഘടന സന്ദേശം നൽകി. യൂത്ത്മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് സനോജ് ജോനകം വിരുത്തിൽ, സൈബർ സേന ജില്ലാ കമ്മറ്റിയംഗം മനോജ് ഗുരുകുലം എന്നിവർ പ്രസംഗിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി എസ്.സുമോദ് സ്വാഗതവും, സൈബർ സേന യൂണിയൻ ചെയർമാൻ ജിനോ ഷാജി നന്ദിയും പറഞ്ഞു. ഭാരവാഹികളായി ജിനോ ഷാജി തിരുവഞ്ചൂർ (ചെയർമാൻ), സൗമ്യ സലിൽ മാങ്ങാനം (വൈസ് ചെയർപേഴ്‌സൺ), ബിനു മോഹൻ പള്ളം (കൺവീനർ), ദീപാ ഷാജി മര്യാതുരുത്ത് (ജോയിന്റ് കൺവീനർ), കമ്മറ്റിയംഗങ്ങളായി അനന്തൻ ചിറയിൽ ഏറ്റുമാനൂർ, ശരത് ഷാജി വേളൂർ, ശ്രീജിത്ത് ലാൽ തിരുവാർപ്പ്, അർജുൻ പൊൻമലയിൽ ചെങ്ങളം തെക്ക്, ഷാനോ ശശിധർ ചെങ്ങളം വടക്ക്, മനു കെ.പി ഇളമ്പള്ളി എന്നിവരെ തിരഞ്ഞെടുത്തു.