മുക്കൂട്ടുതറ: ഇടകടത്തി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണവും, കുങ്കുമാഭിഷേകവും തൃക്കാർത്തിക ദീപ പ്രദർശനവും 13 ന് പാലാ മോഹനൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ നടക്കും.
രാവിലെ 6 ന് മഹാ ഗണപതി ഹോമം, 7.30 ന് നവകം, പഞ്ചഗവ്യം, 8 ന് വിശേഷാൽ പൂജ, വഴിപാടുകൾ. 8.30 ന് കലശാഭിഷേകം, 9 ന് ഉച്ചപൂജ, 9.30 നു പൊങ്കാല ആരംഭം, 11.30 ന് പൊങ്കാല സമർപ്പണം, 11.45 ന് കുങ്കുമാഭിഷേകം, ഉച്ചക്ക് 12.30 ന് പ്രസാദമൂട്ട്, 6.30 ന് ദീപക്കാഴ്ച്ചയോടുകൂടി വിശേഷാൽ ദീപാരാധന, 7.15 ന് അത്താഴപൂജ തുടർന്ന് ഭജന. ചടങ്ങുകൾക്ക് പ്രസിഡന്റ് വി.വി. ശശി, വൈസ് പ്രസിഡന്റ് മജേഷ് രവീന്ദ്രൻ, സെക്രട്ടറി ഇ.പി രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകും.