d

കോട്ടയം: തീർത്ഥാടന കാലം ഒരുമാസത്തിലേയ്ക്ക് അടുക്കുമ്പോൾ വരുമാനത്തിൽ കോളടിച്ച് കോട്ടയം കെ.എസ്.ആർ.ടി.സി. കഴിഞ്ഞ 14മുതൽ ഇന്നലെവരെ 155 കോടി രൂപയാണ് വരുമാനം. മുൻവർഷത്തെക്കേൾ ഇതുവരെ അമ്പത് കോടിയുടെ വരുമാന വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം ഈ സമയത്ത് ഒരു കോടിയോളം രൂപയായിരുന്നു വരുമാനം.

കോട്ടയം റെയിൽവേ സ്റ്റേഷൻ വഴിയാണ് ഏറ്റവും അധികം യാത്രക്കാർ എത്തുന്നത്. റെയിൽവേ സ്‌റ്റേഷനിലിറങ്ങി കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നവരാണ് അധികവും. ഇവർക്കായി എല്ലാ സമയവും രണ്ടു ബസുകൾ റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിടുന്നുണ്ട്. നിലവിൽ 43 വണ്ടികളാണ് സർവീസ് നടത്തുന്നത്. എരുമേലിക്ക് മൂന്ന് ഓർഡിനറി സർവീസും ബാക്കി 40 പമ്പസർവീസും. ഇതുവരെ നടത്തിയ 2500 ട്രിപ്പിൽ നിന്നാണ് വരുമാനം. തിരക്ക് കൂടുന്ന സാഹചര്യത്തിൽ കൂടുതൽ സർവീസ് നടത്താനും പദ്ധതിയുണ്ട്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തുന്നവരെ റെയിൽവേ സ്റ്റാൻഡിലേക്ക് പറഞ്ഞുവിടും.

 കൗണ്ടറുകളിൽ പ്രവർത്തനം

റെയിൽവേ സ്‌റ്റേഷനിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലുമായി രണ്ട് പ്രത്യേക കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്. 20 ദിവസമാണ് ജീവനക്കാർക്ക് ഡ്യൂട്ടി. അതു കഴിഞ്ഞാൽ അടുത്ത ഡ്യൂട്ടിക്കാർ കയറും. മകരവിളക്കിന് കൂടുതൽ ബസ്ആവശ്യപ്പെടും.

 ബസുകൾ മറ്റു ഡിപ്പോകളിൽ നിന്ന്

കോട്ടയം, പാലാ ഡിപ്പോയിൽനിന്നാണ് ഏറ്റവുമധികം വണ്ടികൾ ആറു വീതം. ചങ്ങനാശ്ശേരി-3, ഈരാറ്റുപേട്ട, മാനന്തവാടി, പെരിന്തൽമണ്ണ, പിറവം, തൊട്ടിൽപാലം, ബത്തേരി എന്നിവിടങ്ങളിൽനിന്ന് 2 വീതം, കുളത്തൂപ്പുഴ, കോതമംഗലം, കണ്ണൂർ, മണ്ണാർക്കാട്, മാനന്തവാടി, നെടുങ്കണ്ടം, പെരുമ്പാവൂർ, പൊൻകുന്നം, പയ്യന്നൂർ, പൊന്നാനി, തൊടുപുഴ, വൈക്കം ഡിപ്പോകളിൽ നിന്ന് ഒന്നു വീതം ബസുകൾ.

സർവീസ് നടത്തുന്നത് 43 വണ്ടികൾ

കണ്ടക്ടർമാർക്ക് ക്ഷാമം
സംസ്ഥാനത്തൊട്ടാകെയുള്ള കണ്ടക്ടർമാരുടെ ക്ഷാമം കോട്ടയം ഡിപ്പോയേയും പമ്പ സർവിസിനെയും ബാധിക്കുന്നുണ്ട്. എന്നാൽ ഉള്ളവരെ വെച്ച് പമ്പ സർവിസ് മുടക്കമില്ലാതെ ഓടിക്കുന്നുണ്ട്. 14 എം പാനൽ കണ്ടക്ടർമാരെ പുതിയതായി എടുത്തെങ്കിലും തുടർനടപടികൾ സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. പമ്പ സർവിസ് മുടക്കമില്ലാതെ ഓടിക്കുന്നതിന് ഒരു ഡ്യൂട്ടി കഴിഞ്ഞ ജീവനക്കാരെ വീണ്ടും ഉപയോഗിക്കുകയാണ്.