കോട്ടയം : ലയൺസ് ക്ലബ്‌സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബിയുടെ ആഭിമുഖ്യത്തിൽ 14 ന് കോട്ടയം ബേക്കർ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ അഖില കേരള ഇന്റർ സ്‌കൂൾ ചെസ് ടൂർണമെന്റ് നടക്കും. എൽ.പി,യു.പി, എച്ച്.എസ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് മത്സരം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേർക്കാണ് അവസരം. രജിസ്‌ട്രേഷൻ ഫീസ് : 300. പങ്കെടുക്കേണ്ടവർ ഗൂഗിൾ ഫോം പൂരിപ്പിച്ച്, പേയ്‌മെന്റ് ക്യൂ.ആർ.കോഡ് സ്‌കാൻ ചെയ്ത് രജിസ്റ്റർ ചെയ്യണം. അവസാനതീയതി ഇന്നാണ്. ഗൂഗിൾ ഫോം: https://forms.gle/EYyPURFhQZ3ANkLa6. ഫോൺ: 9846807104. സമ്മാനദാനം വൈകിട്ട് 6 ന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ.വെങ്കിടാചലം നിർവഹിക്കും.