
കുറിച്ചി : കെ.എസ്.എസ്. പി.എ കുറിച്ചി മണ്ഡലം വാർഷിക സമ്മേളനവും കുടുംബസംഗമവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് സലിം മുഖ്യ പ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നവാഗതർക്ക് സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് പി.കെ മണിലാൽ മുതിർന്ന പെൻഷൻകാരെ ആദരിച്ചു. ജില്ലാ സെക്രട്ടറി പി.ജെ ആന്റണി സംഘടനാ സന്ദേശം നൽകി. ആർ.രാജഗോപാൽ, അരുൺ ബാബു, എം.എസ് അലിറാവുത്തർ, ടി.എസ് ഉണ്ണികൃഷ്ണൻ നായർ, പ്രൊഫ.ടി.എം യേശുദാസൻ, ടി.പി ജേക്കബ്ബ്, സുരേഷ് രാജു, രാജൻ ചാക്കോ, ജയലക്ഷ്മി, എൻ.വൈ മേരിദാസൻ, നിജുവാണിയപുരയ്ക്കൽ എന്നിവർ പങ്കെടുത്തു.