hospl

മുണ്ടക്കയം: കൂട്ടിക്കൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നിർമ്മാണ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.ജെ.തോമസ് മുഖ്യാതിഥിയായിരുന്നു. ജില്ലാപഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജോയി മുണ്ടുപാലം, മോളി ഡൊമിനിക്ക്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ടി.ജെ. മോഹനൻ, ജയശ്രീ ഗോപിദാസ്, ഷക്കീല നസീർ, അഡ്വ. സാജൻ കുന്നത്ത്, ടി.എസ്. കൃഷ്ണകുമാർ, പി.കെ. പ്രദീപ്, ജോഷി മംഗലം, അനുഷിജു, ഡാനിജോസ്, രത്‌നമ്മ രവീന്ദ്രൻ, രജനി സുധീർ, ജെസ്സിജോസ്, കെ.എൻ. വിനോദ്, ഫൈസൽ എസ്, പി.എസ്. സജിമോൻ, ടി.പി. റഷീദ്, ജോർജ്ജു കുട്ടി മടിയ്ക്കാങ്കൽ, ആശാബിജു, ഡോ. വിദ്യമോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.