 
വൈക്കം : വൈദ്യുതിച്ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് ഐ. എൻ.ടി.യു.സി വൈക്കം റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി വൈക്കം ഡിവിഷൻ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന നിർവാഹകസമിതി അംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. പി. വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, എം. കെ ഷിബു, എം. വി മനോജ്, സോണി സണ്ണി, ഗോപിക്കുട്ടൻ നായർ, വി. റ്റി ജെയിംസ്, ഇടവട്ടം ജയകുമാർ, കെ. വി ചിത്രാംഗദൻ, ജോർജ് വർഗ്ഗീസ്, പി. വി.വിവേക്, യു.ബേബി, കെ. സുരേഷ്‌കുമാർ, മോഹൻ കെ. തോട്ടുപുറം, സി. എസ്.സലി, പി. എസ്.ബാബു, ശ്രീജ ഹരിദാസ്, എസ്. അജയ്കുമാർ എന്നിവർ പ്രസംഗിച്ചു.