കുമരകം : കാർഷിക മേഖലയിലെ ഉത്പാദന വർദ്ധനയ്ക്ക് നൂതന സാങ്കേതിക വിദ്യകൾ അനിവാര്യമെന്ന് കളക്ടർ ജോൺ വി. സാമുവൽ പറഞ്ഞു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്ന കാർഷിക ഉത്പന്ന ഉപാധികൾ വിതരണം നടത്തുന്ന വ്യാപാരി കൾക്കുള്ള ഏകവർഷ ഡിപ്ലോമ കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സനു ജോസ്, ബിനോയ് സി.ആൻഡ്രൂസ്, ടി.ടി.ഏബ്രഹാം എന്നിവർ നേടി. കൃഷി വിജ്ഞാനകേന്ദ്രം സീനിയർ സയന്റിസ്റ്റ് ആൻഡ് ഹെഡ് ഡോ. ജി.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ജോ ജോസഫ്, ഏബ്രഹാം സെബാസ്റ്റ്യൻ, കെ.കെ. ബിന്ദു, നിഷ മേരി സിറിയക് ദേശി, കെ.ജെ ഗീത, ക്രിസ് ജോസഫ്, ഡോ. ആശ വി പിള്ള, മാനുവൽ അലക്സ് എന്നിവർ പ്രസംഗിച്ചു.