ഉള്ളനാട് : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഉള്ളനാട് സേക്രട്ട് ഹാർട്ട് യു.പി സ്‌കൂളിൽ നിർമ്മിച്ച സാനിറ്റേഷൻ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. മാത്യു മതിലകത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ലാലി സണ്ണി, പഞ്ചായത്തംഗം സുധാ ഷാജി, ഹെഡ്മിസ്ട്രസ് സി. മേഴ്‌സി, പി.ടി.എ പ്രസിഡന്റ് വിനു ഔസേപ്പറമ്പിൽ, ജോജോ അടയ്ക്കാപാറ, മാർട്ടിൻ കവിയിൽ, ജോണി വടക്കേമുളഞ്ഞനാൽ, റോബിൻ ഔസേപ്പറമ്പിൽ ,റിജു അരീക്കാട്ട്, ദേവസ്യാച്ചൻ തെക്കേകരോട്ട്, ഔസേപ്പച്ചൻ കണ്ടത്തിപറമ്പിൽ, മനിൽ ആനക്കല്ലുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.