കോട്ടയം : വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പള്ളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ ധർണ നടത്തി. എം.ജി സിൻഡിക്കേറ്റംഗം റെജി സഖറിയ ഉദ്ഘാടനം ചെയ്തു. ടൗൺബ്ലോക്ക് പ്രസിഡന്റ് വി.സി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സദാശിവൻ നായർ, ജില്ലാ സെക്രട്ടറി കെ.കേശവൻ, പി.ടി പത്മനാഭൻ, പി.കെ.കുരുവിള, സി.ടി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.