രാമപുരം : എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ സ്ഥിരനിയമന നിരോധന ഉത്തരവിനെതിരെ രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ദിനാചരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സാബു മാത്യു, ഫാ. ജോർജ് പറമ്പിൽത്തടത്തിൽ, പാലാ രൂപത ടീച്ചേഴ്‌സ് ഗിൽഡ് സെക്രട്ടറി ഷിനു ആനത്താരയ്ക്കൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മെൽവിൻ കെ. അലക്‌സ്, അദ്ധ്യാപകർ, അനദ്ധ്യാപകർ തുടങ്ങിയവർ പ്രസംഗിച്ചു.