പാലാ : രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ രൂപത കോർപ്പറേറ്റ് ഏജൻസി നടത്തുന്ന അദ്ധ്യാപക - അനദ്ധ്യാപക മഹാസംഗമം 14 ന് രാവിലെ 9.30 ന് പാലാ സെന്റ് തോമസ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ഭവനരഹിതരായ നാല് വിദ്യാർത്ഥികൾക്ക് പാലാ കോർപ്പറേറ്റിലെ അദ്ധ്യാപകർ നിർമ്മിച്ച നൽകുന്ന വീടുകളുടെ ഉദ്ഘാടനവും നടക്കും. ഇൻകം ടാക്‌സ് കമ്മിഷണർ വി. റോയി ജോസ് മുഖ്യപ്രഭാഷണം നടത്തും. വികാരി ജനറൽ ജോസഫ് കണിയോടിക്കൽ, സെന്റ് തോമസ് കത്തീഡ്രൽ വികാരി ഫാ.ഡോ.ജോസഫ് കാക്കല്ലിൽ, കോർപ്പറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ,ടീച്ചേഴ്‌സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരകുകാലാപറമ്പിൽ, അക്കാഡമിക് കൗൺസിൽ ഡയറക്ടർ ഫാ.ജോർജ് പറമ്പിത്തടത്തിൽ, ടീച്ചേഴ്‌സ് ഗിൽഡ് രൂപതാ പ്രസിഡന്റ് ജോബി കുളത്തറ, മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപിക ലിന്റ എസ്.പുതിയാപറമ്പിൽ എന്നിവർ പ്രസംഗിക്കും. കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സ്‌കൂളുകളിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവും നൽകും. ഫാ.ജോർജ് പുല്ലുകാലായിൽ, ഫാ.ജോർജ് വരകുകാലാപറമ്പിൽ, ഫാ.ജോർജ് പറമ്പിത്തടത്തിൽ, ജോബി കുളത്തറ, ജോബെറ്റ് തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.