വൈക്കം : കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ വൈക്കം സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലും പരിസരപ്രദേശങ്ങളിലും നാളെ രാവിലെ 9 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡുകളിലെ ഇരുവശങ്ങളിലും, വലിയ കവല, വടക്കേനട, പടിഞ്ഞാറേനട, ബോട്ട് ജെട്ടി, ദളവാക്കുളം, കിഴക്കേനട, പടിഞ്ഞാറേനട ഭാഗങ്ങളിലെ റോഡുകളിലെ പാർക്കിംഗ് നിരോധിച്ചു. ആലപ്പുഴ,ചേർത്തല, വെച്ചൂർ ഭാഗങ്ങളിൽ നിന്ന് എറണാകുളം തലയോലപ്പറമ്പിലേക്ക് വരുന്ന വാഹനങ്ങൾ തോട്ടുവക്കം, തെക്കേനട, കിഴക്കേനട, ദളവാക്കുളം, ലിങ്ക് റോഡ് സൗത്ത് എൻഡ്, നോർത്ത് എൻഡ് വഴി പോകണം. എറണാകുളം,തലയോലപ്പറമ്പിൽ നിന്നും വെച്ചൂരിലേക്ക് വരുന്ന വാഹനങ്ങൾ പുളിംചുവട്, മുരിയൻകുളങ്ങര, കവരപ്പാടി, ചേരുംചുവട് പാലം വഴി പോകണം. വെച്ചൂരിൽ നിന്ന് വരുന്ന സർവീസ് ബസുകൾ തോട്ടുവക്കം പാലം കടന്ന് ദളവാക്കുളം ബസ് സ്റ്റാൻഡിൽ ആളുകളെ ഇറക്കി ലിങ്ക് റോഡ് വഴി പാർക്കിങ്ങിനായി പോകണം.
ടി.വി പുരത്തുനിന്ന് വരുന്ന സർവീസ് ബസുകൾ ദളവാക്കുളം ബസ് സ്റ്റാൻഡിൽ ആളുകളെ ഇറക്കി ലിങ്ക് റോഡ് വഴി പാർക്കിംഗിന് പോകണം. കോട്ടയം,എറണാകുളം ഭാഗങ്ങളിൽ നിന്ന് വൈക്കത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ വലിയ കവലയിലെ പരിപാടിക്ക് ശേഷം വലിയകവല, കൊച്ചുകവല വഴി സ്റ്റാൻഡിലെത്തി തിരികെപോകണം.
എറണാകുളത്ത് നിന്നും ആലപ്പുഴ, കോട്ടയം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ പുത്തൻകാവിൽ നിന്നും കാഞ്ഞിരമറ്റം, തലയോലപ്പറമ്പ് വഴി പോകണം. രാവിലെ 9 മുതൽ 11 വരെ പൂത്തോട്ട ഭാഗത്തു നിന്ന് വൈക്കം ഭാഗത്തേക്ക് എല്ലാ വാഹനങ്ങളും ടോൾ ജംഗ്ഷനിൽ നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് പോകണം. 8 .30 മുതൽ ഉച്ചയ്ക്ക് 12 വരെ വെച്ചൂർ,ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളം,തലയോലപ്പറമ്പ്, കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഇടയാഴത്തു നിന്നും അച്ഛൻ റോഡ് വഴി പോകണം. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ തലപ്പാറ കാഞ്ഞിരമറ്റം വഴി പോകണം.