കോട്ടയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ജില്ലാ സമ്മേളനം 18, 19 തീയതികളിൽ വൈക്കം എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടക്കും. 18 ന് രാവിലെ 10 ന് പതാക ഉയർത്തൽ, 10.30 ന് നടക്കുന്ന ജില്ലാ കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി.ഗോപി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.കെ. മണിലാൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി പി.എസ്.ആന്റണി റിപ്പോർട്ട് അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് 3 ന് വിളംബര റാലി, 3.30 ന് നടക്കുന്ന പൊതുസമ്മേളനം എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം ഇ.എൻ.ഹർഷകുമാർ അദ്ധ്യക്ഷത വഹിക്കും.
19 ന് രാവിലെ 10.30 ന് നടക്കുന്ന പൊതുസമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് നാട്ടകം സരേഷ് മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ.കുറുപ്പ് സംഘടന സന്ദേശം നൽകും. ജില്ലാ പ്രസിഡന്റ് പി.കെ.മണിലാൽ അദ്ധ്യക്ഷത വഹിക്കും. പ്രീത രാജേഷ്, കെ.വി.മുരളി, ടി.എസ്. സലിം, അഡ്വ. ജി. ഗോപകുമാർ, സി.സുരേഷ് കുമാർ എന്നിവർ പ്രസംഗിക്കും. 11.30 ന് പ്രതിനിധി സമ്മേളനം, 12.30 ന് നടക്കുന്ന വനിതാ സമ്മേളനം കെ.പി.സി.സി സെക്രട്ടറി സുധാ കുര്യൻ ഉദ്ഘാടനം ചെയ്യും. വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ലീലാമ്മ ജിമ്മി അദ്ധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 2.15 ന് നടക്കുന്ന ട്രേഡ് യൂണിയൻ സുഹൃത്ത് സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം പി വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. 3.15 ന് നടക്കുന്ന സമാപന സമ്മേളനം യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്യും. കെ.എസ്.എസ്.പി.എ ജില്ലാ വൈസ് പ്രസിഡന്റ് കാളികാവ് ശശികുമാർ അദ്ധ്യക്ഷത വഹിക്കും.