dharnna
വൈദ്യുതി നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ കെ.പി.സി.സി.സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

പൊൻകുന്നം: വൈദ്യുതി നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.ജീരാജ് മുഖ്യപ്രഭാഷണം നടത്തി. സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ അഡ്വ.പി.സതീഷ്ചന്ദ്രൻ നായർ, അഡ്വ.അഭിലാഷ് ചന്ദ്രൻ, സനോജ് പനയ്ക്കൽ, ടി.കെ.ബാബുരാജ്, സി.ജി.രാജൻ, ടി.പി.രവീന്ദ്രൻപിള്ള, ശ്യാംബാബു, തോമസ് വർഗീസ്, ലൂസി ജോർജ്, എ.ടി.ഷിഹാബുദീൻ, സൂരജ് ദാസ്, അനിലകുമാരി, ബിജു മുണ്ടുവേലി, എം.സുനിൽ, സജി തോമസ്, ഇ.ജെ.ഫിലിപ്പ്, സജനി സന്തോഷ്, സി.ഡി.അനീഷ്, പി.ജി.ഗിരീഷ്‌കുമാർ, തോമസ് അയ്യനോലി തുടങ്ങിയവർ പ്രസംഗിച്ചു.