ട്ടയം: മതങ്ങൾക്ക് അതീതമായി മനുഷ്യരെ ഒന്നായി കാണുവാൻ ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾക്ക് പ്രസക്തിയേറിയെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായി ശിവഗിരി മഠം അദ്വൈതാശ്രമം മഠാധിപതി സ്വാമി വിശാലാനന്ദ പറഞ്ഞു. ശ്രീനാരായണഗുരു നടത്തിയ വിശ്വസർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് വത്തിക്കാനിൽ മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തിയ അദ്ദേഹത്തിന് കേരള ജനാധിപത്യ പ്രതികരണ വേദി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം വി.ജെ ലാലി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിബു ഏഴേപുഞ്ചയിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഭിഷേക് ബിജു, സാബു പൂവൻതറ, പി.വി ഷാജിമോൻ, പ്രവാഹ് രാജശ്രീ എന്നിവർ പങ്കെടുത്തു.