m
ടി.ഡി.മാത്യു

കോട്ടയം: ഉപതിരഞ്ഞെടുപ്പിൽ അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡ് കോൺഗ്രസിൽ നിന്ന് കേരള കോൺഗ്രസ് (എം) പിടിച്ചെടുത്തപ്പോൾ ഈരാറ്റുപേട്ട നഗരസഭാ കുഴിവേലി ഡിവിഷൻ യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ സജി തടത്തിൽ രാജിവച്ച ഒഴുവിൽ നടന്ന തിരഞ്ഞെടുപ്പിൽ ടി.ഡി.മാത്യു (ജോയി തോട്ടനാനി) 98 വോട്ടിനും ഈരാറ്റുപേട്ടയിൽ മുസ്ലിം ലീഗ് സ്വതന്ത്ര യഹീനാ മോൾ (റൂബിന നാസർ) 100 വോട്ടുകൾക്കുമാണ് വിജയിച്ചത്. നേരത്തെ പുതുപ്പള്ളി വാകത്താനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് സീറ്റ് കേരള കോൺ (എം) പിടിച്ചെടുത്തിരുന്നു.

അതിരമ്പുഴ വോട്ടുനില

ടി.ഡി. മാത്യൂ: 551
ജോൺ ജോർജ്( കോൺഗ്രസ്): 335
വി.എം.ജോൺ (സ്വത്വന്ത്രൻ: 33
ഷാജി ജോൺ(ബി.ജെ.പി.): 25

ഈരാറ്റുപേട്ട വോട്ട് നില

യഹീനാ മോൾ: 358(വിജയി)
തസ്നി അനീസ് (എസ്.ഡി.പി.ഐ.) 258
ഷൈല ഷെഫീക്ക് (ഐ.എൻ.എൽ)69