
കോട്ടയം: കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളിൽ 2024-25 വർഷം പ്രൊഫഷണൽ കോഴ്സുകൾക്ക് ഒന്നാം വർഷ പ്രവേശനം ലഭിച്ചവർക്കു ലാപ് ടോപിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുളള കോഴ്സുകളുടെ പട്ടികയിൽ സർക്കാർ അംഗീകൃത കോളേജുകളിൽ സിദ്ധ മെഡിസിൻ ആൻഡ് സർജറി, യുനാനി മെഡിസിൻ ആൻഡ് സർജിറി, അഗ്രികൾച്ചർ)ഓണേഴ്സ്, ഫോറസ്ട്രി ഓണേഴ്സ്, എൻവിറോൺമെന്റിൽ സയൻസ് ആൻഡ് ക്‌ളൈമെറ്റ് ചേഞ്ച് (ഓണേഴ്സ്), ഫിഷറീസ് സയൻസ്, ബിഫാം എന്നീ ബിരുദ കോഴ്സുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20. ഫോൺ: 04812560421