ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല നാളെ നടക്കും. രാവിലെ 7.30ന് പൊങ്കാല അടുപ്പിലേക്ക് ശ്രീലകത്തു നിന്നും മേൽശാന്തി വടക്കേൽ ഇല്ലം നാരായാണൻ നമ്പൂതിരി അഗ്നിപകരും. 8ന് പൊങ്കാല. 9.30ന് പൊങ്കാല സമർപ്പണം. തുടർന്ന് നടക്കുന്ന വിശേഷാൽ ദീപാരാധന. വൈകിട്ട് 6.30ന് കാണിക്കമണ്ഡപം ജംഗ്ഷനിൽ നിന്നും നാരങ്ങാവിളക്ക് ഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടും. തുടർന്ന് ഭജനയും വിശേഷാൽ ദീപാരാധനയും ദീപക്കാഴ്ചയും.