കുമരകം : പെൻഷൻ പരിഷ്കരണ കുടിശികയുടെ 3-ാം ഗഡു അനുവദിക്കണമെന്ന് കേരള അഗ്രി: യൂണിവേഴ്സിറ്റി പെൻഷനേഴ്‌സ് യൂണിയൻ മദ്ധ്യ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കുമരകം കൃഷി വിജ്ഞാൻ കേന്ദ്രം ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി. ബാലഗോപാലൻ ഉത്ഘാടനം ചെയ്തു. മദ്ധ്യമേഖലാ പ്രസിഡന്റ് എസ്. സുധാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു.